മൈക്കിള്‍ അപ്പനെ കണ്ടിരുന്നുപോയി,ഭീഷ്മ പര്‍വ്വം ഒന്നല്ല പത്തുവട്ടം കാണാനുണ്ട്:പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (11:41 IST)

ഭീഷ്മ പര്‍വ്വം പ്രദര്‍ശനം തുടരുകയാണ്. സിനിമാ മേഖലയിലുള്ള പ്രമുഖരും ചിത്രം കാണാനായി തീയേറ്ററുകളിലേക്ക് എത്തുകയാണ്. എങ്ങു നിന്നും നല്ല അഭിപ്രായം മാത്രമേ ചിത്രത്തെക്കുറിച്ച് കേള്‍ക്കാന്‍ ഉള്ളൂ. അതുതന്നെയാണ് സംവിധായകന്‍ പ്രജേഷ് സെനിനും പറയാനുള്ളത്.മൈക്കിള്‍ അപ്പനെ കണ്ടിരുന്നുപോയെന്ന് അദ്ദേഹം പറയുന്നു.

'ഭീഷ്മ പര്‍വ്വം....മൈക്കിള്‍ അപ്പനെ കണ്ടിരുന്നുപോയി...ഒന്നല്ല പത്തുവട്ടം കാണാനുണ്ട്... ചുമ്മാ പറയുവല്ല ഇത് വേറെലെവല്‍'- പ്രജേഷ് സെന്‍ കുറിച്ചു

14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് മൂന്നിനാണ് സിനിമ തിയേറ്ററുകളിലെത്തിയത്.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :