ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഭാവനയുടെ പ്രായം എത്രയെന്നാറിയാമോ ? ആശംസകളുമായി സയനോര

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (10:55 IST)

തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഗായിക സയനോര ഫിലിപ്പ്.'എന്റെ ഫീനിക്‌സ് പക്ഷി' എന്ന് ഭാവനയെ വിളിക്കാനാണ് സയനോരയ്ക്ക് ഇഷ്ടം. ജീവിതത്തിലെ ഓരോ വിഷമ ഘട്ടങ്ങളിലും ഒന്നിച്ചു നില്‍ക്കാറുള്ള നടിയുടെ സൗഹൃദക്കൂട്ടില്‍ നടിമാരായ ശില്‍പ ബാല, ഷഫ്‌ന, രമ്യ നമ്പീശന്‍, മൃദുല മുരളി തുടങ്ങിയവര്‍ കൂടിയുണ്ട്.

ഹാപ്പി ബര്‍ത്ത് ഡേ മൈ ബേബി ലവ് എന്ന് കുറിച്ചുകൊണ്ടാണ് സയനോര ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

6 ജൂണ്‍ 1986ന് ജനിച്ച ഭാവനയ്ക്ക് 36 വയസ്സ് പ്രായം ഉണ്ട്.
കൂട്ടുകാരികള്‍ക്കൊപ്പമുള്ള ഓരോ കുഞ്ഞു വിശേഷങ്ങളും ഭാവന പങ്കിടാറുണ്ട്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..' എന്ന ഭാവനയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :