'ബറോസ്' ചിത്രീകരണം എപ്പോ തീരും ? ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (12:03 IST)

ബറോസ് ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇനിയുള്ള ഒരു മാസത്തേക്ക് കൂടി മോഹന്‍ലാലിന് മറ്റു സിനിമകള്‍ ചെയ്യാതെ ബറോസിന് ഒപ്പം ഉണ്ടാകണം. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 14 വരെ. ഏപ്രില്‍ 14നാണ് ബറോസ് ചിത്രീകരണം പൂര്‍ത്തിയാക്കുക.

ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ മോഹന്‍ലാല്‍ പുതിയ ചിത്രത്തെക്കുറിച്ച് ആലോചിക്കുകയുളളൂ. പ്രഖ്യാപനവും അതുകഴിഞ്ഞ് ഉണ്ടാകും.

2019 ഏപ്രിലിലായിരുന്നു ബറോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ അന്ന് പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :