പ്രായത്തെ തോല്‍പ്പിച്ച് മോഹന്‍ലാല്‍, ആറാട്ടിലെ ആവേശം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (11:58 IST)

ആറാട്ട് പ്രദര്‍ശനം തുടരുകയാണ്.ഒറ്റ ടേക്കില്‍ ഊര്‍ജം വിതറുന്ന ചുവടുകളുമായി മോഹന്‍ലാല്‍ തകര്‍ത്താടിയ സിനിമയിലെ ഒരു ലൊക്കേഷന്‍ കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രായം 61 കഴിഞ്ഞെങ്കിലും അതൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയിക്കുകയാണ് ലാല്‍.

ആവേശത്തോടെ ചുവടുറപ്പിക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാനായത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' രണ്ടാം ആഴ്ചയിലേക്ക് കടന്നു. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :