1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bala And Elizabeth News

Bala And Elizabeth: 'ജീവിതത്തില്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടും നമ്മള്‍ വട്ടപ്പൂജ്യം'; എലിസബത്തിന്റെ പോസ്റ്റ് വൈറല്‍

Bala And Elizabeth News
Bala And Elizabeth:ജീവിതത്തില്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടും നമ്മള്‍ വട്ടപ്പൂജ്യമാണെന്ന് എലിസബത്ത്. നടന്‍ ബാലയുടെ ഭാര്യ എലിസബത്തിന്റെ ഫേസ്ബുക്ക് കുറുപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും. എന്നിട്ടും അവര്‍ നമ്മെ വെറും വട്ടപൂജ്യമാണെന്ന് തോന്നിപ്പിക്കും എന്നാണ് എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് എലിസബത്തിന്റെ കുറുപ്പിന് താഴെ പ്രതികരണവുമായി എത്തിയത്. ബാലയുമായി എന്തിനാണ് പിരിഞ്ഞതെന്നും എല്ലാം സഹിക്കാന്‍ ദൈവം ശക്തി നല്‍കട്ടെയെന്നും കമന്റുകളായി വരുന്നുണ്ട്.
എലിസബത്ത് ഇപ്പോള്‍ തനിക്കൊപ്പം ഇല്ലെന്ന് ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എലിസബത്ത് ഫേസ്ബുക്കില്‍ കുറുപ്പുമായി എത്തുന്നത്. 2021 സെപ്റ്റംബറില്‍ ആയിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എലിസബത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ചാനലിലൂടെ തന്റെ വിശേഷങ്ങളും എലിസബത്ത് പങ്കു വയ്ക്കാറുണ്ട്.
അടുത്ത ലേഖനം
ഇനി ദിലീപിന്റെ കാലം, 2024 വരാനിരിക്കുന്നത് വമ്പന്‍ പ്രോജക്ടുകള്‍, തുടക്കം തങ്കമണിയിലൂടെ