ഏഴ് വര്‍ഷങ്ങള്‍ സിനിമ പെട്ടിയില്‍ തന്നെ,'ധ്രുവനച്ചത്തിരം' റിലീസ് ഉടന്‍ ഉണ്ടാകുമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂലൈ 2023 (15:11 IST)
2016ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും 'ധ്രുവനച്ചത്തിരം'ഇതുവരെയും പ്രദര്‍ശനത്തിന് എത്തിയില്ല. ഗൗതം മേനോന്‍ ഒരുക്കുന്ന സിനിമയുടെ റിലീസ് കഴിഞ്ഞദിവസം പുറത്തുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ മാത്രമാണ് എത്തിയത്.
'ഹിസ് നെയിം ഈസ് ജോണ്‍'എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു.പാല്‍ ഡബ്ബയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കി ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റിലീസ് അനിശ്ചിതമായി നീണ്ടു പോകുകയാണ്.7 രാജ്യങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.


വിക്രം രഹസ്യ ഏജന്റായ ജോണിന്റെ വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്.റിതു വര്‍മയാണ് ചിത്രത്തിലെ നായിക. ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വാമി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :