'നീലത്താമര'യിലെ കുഞ്ഞിമാളു രത്‌നത്തെ കണ്ടപ്പോള്‍, സൗഹൃദം പങ്കുവെച്ച് സംവൃതയും അര്‍ച്ചനയും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂലൈ 2023 (12:20 IST)
ആദ്യ ചിത്രമായ 'നീലത്താമര'യിലെ തന്റെ ലുക്ക് പുനഃസൃഷ്ടിച്ച ആര്‍ചന കവി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അടുത്തിടെയായിരുന്നു.കുഞ്ഞിമാളുവായി മാറിയ നടിയുടെ വീഡിയോ
വൈറലായിരുന്നു. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും താരത്തിന്റെ രൂപത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറഞ്ഞത്.

ഇപ്പോഴിതാ സിനിമയില്‍ തന്റെ ഒപ്പം അഭിനയിച്ച സംവൃത സുനിലിനെ കാണാനായ സന്തോഷത്തിലാണ് നടി. 11 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണ് ഇത്. രത്‌നം എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിച്ചത്.സംവൃതയുടെ കൂടെ മകന്‍ അഗസ്ത്യയേയും ചിത്രത്തില്‍ കാണാം. ഇരുവരെയും കണ്ടപ്പോള്‍ ഹോംലി ഫീലാണ് അനുഭവപ്പെട്ടതെന്നും അര്‍ച്ചന പറയുന്നു.
എം.ടി വാസുദേവന്‍ നായര്‍ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി സിനിമയിലേക്ക് എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :