അനുബന്ധ വാര്‍ത്തകള്‍
- ജാതിയുടെ പേരിൽ ആ പയ്യനെ ഞാൻ മാറ്റി നിർത്തി എന്ന് വരെ പറഞ്ഞു: സാനിയ
- ഒരാള്‍ മോശമായി പെരുമാറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞല്ല, അപ്പോള്‍ തന്നെ പ്രതികരിക്കണമെന്ന് സുചിത്ര; ഹണി റോസിനുള്ള മറുപടിയോ?
- 100 കോടി തള്ള് ഇത്തവണ നനഞ്ഞ പടക്കം പോലെയായി; ഗെയിം ചേഞ്ചര്‍ നാണക്കേടിലേക്ക്
- നടന്മാര്ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ 'കോവിഡ്' എന്ന് പറഞ്ഞ് ഒഴിവാക്കുന്നു; നിത്യ മേനോന് വിമർശനം (വീഡിയോ)
- 400 കോടി മുടക്കിയ ഗെയിം ചേഞ്ചർ ആദ്യ ദിനം നേടിയതെത്ര? കളക്ഷൻ റിപ്പോർട്ട് പുറത്ത്
'ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ'; ആ ഫോട്ടോകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്...
തനിക്ക് എപ്പോഴും പ്രചോദനം നല്കുന്ന താരമാണ് മമ്മൂട്ടി എന്ന് നടന് ആസിഫ് അലി പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി കുടുംബത്തിന് നല്കുന്ന പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് ആസിഫ് അലി സംസാരിച്ചത്. അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു യാത്രക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചു തന്നു. സുല്‍ഫത്തയുടെ ചിത്രങ്ങളായിരുന്നു കൂടുതലും. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്കിയ മറുപടിയെ കുറിച്ചാണ് ആസിഫ് അലി പറയുന്നത്.
'മ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. പുള്ളിയുമായി സമയം ചിലവഴിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ യാത്ര ചെയ്യുന്നതും നല്ലൊരു അനുഭവമാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെയുള്ള യാത്രയ്ക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചു തന്നു. അതില്‍ കൂടുതലും കുടുംബത്തിന്റെ കൂടെയുള്ള ചിത്രങ്ങളായിരുന്നു.”
കുടുംബത്തിന് അത്രയും പ്രാധാന്യം മമ്മൂക്ക കൊടുക്കുന്നുണ്ട്. അതില്‍തന്നെ സുല്‍ഫത്തയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു കൂടുതലും. അവര്‍ രണ്ടുപേരും മാത്രമുള്ളതും സുല്‍ഫത്തയുടെ മമ്മൂക്ക എടുത്ത ഫോട്ടോയുമായിരുന്നു ഗാലറിയില്‍ കൂടുതലും. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ എന്നായിരുന്നു പുള്ളിയുടെ മറുപടി” എന്നാണ് ആസിഫ് അലി പറയുന്നത്.