നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ 'കോവിഡ്' എന്ന് പറഞ്ഞ് ഒഴിവാക്കുന്നു; നിത്യ മേനോന് വിമർശനം (വീഡിയോ)

നിഹാരിക കെ.എസ്| Last Modified ശനി, 11 ജനുവരി 2025 (13:41 IST)
നടി നിത്യ മേനോനെതിരെ വ്യാപക വിമര്‍ശനം. ജയംരവി നായകനായ ‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വച്ച് സഹപ്രവര്‍ത്തകനെ അപമാനിച്ചുവെന്നാണ് നടിക്കെതിരെ ഉയരുന്ന ആരോപണം. വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ആയ ഒരാള്‍ ഷേക്ക് ഹാന്‍ഡിന് വേണ്ടി നീട്ടിയെങ്കിലും നടി അത് നിരസിച്ചിരുന്നു.

തനിക്ക് സുഖമില്ലെന്നും ഇനി കോവിഡോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്കും വരും എന്നായിരുന്നു സ്റ്റേജില്‍ നിന്ന് ആളോട് നടി മറുപടിയായി പറഞ്ഞത്. എന്നാല്‍ അടുത്ത നിമിഷം നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നത് കാണാം. ഈ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് തരംതിരിവാണെന്നും തൊട്ടുകൂടായ്മ ഉള്ളത് കൊണ്ടാണ് നടി ഇങ്ങനെ ചെയ്തതെന്നുമാണ് പ്രധാന വിമര്‍ശനം.

ഒരാളെ അപമാനിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ് നിത്യ ചെയ്തതെന്നും സിനിമയില്‍ താരങ്ങളും അസിസ്റ്റന്റ്‌സുമൊക്കെ മനുഷ്യന്മാരാണ് എന്നുമാണ് നിത്യയോട് വിമര്‍ശകര്‍ പറയുന്നത്. ചടങ്ങിന്റെ തുടക്കം മുതലെ നടി പൊതുവെ ആളുകളെ തന്റെ അരികിലേക്ക് അടുപ്പിച്ചിരുന്നില്ല. സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോഴെ തന്നെ ആലിംഗനം ചെയ്യാന്‍ വരരുതെന്ന് നടി ആദ്യമേ പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യ മേനോന്റെ കയ്യില്‍ തിരികെ ചുംബിക്കുകയും ചെയ്തു. തനിക്ക് വേണ്ടപ്പെട്ടവരുമായി നടി സ്നേഹവും സൗഹൃദവും പ്രകടിപ്പിച്ചത് അത്തരത്തിലാണ്. തന്റെ നായകന്‍ ജയം രവിയെയും കെട്ടിപ്പിടിച്ചു കൊണ്ടാണ് നിത്യ തന്റെ സ്നേഹം പങ്കുവച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :