രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ഇന്നലെയാണ് റിലീസ് ആയത്. ഇന്ത്യന്‍ 2 നേരിട്ട വലിയ പരാജയത്തിന് ശേഷം എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനടനായിരുന്നു. ഷങ്കറിന്‍റെ മുന്‍കാല ചിത്രങ്ങളെപ്പോലെതന്നെ വലിയ ബജറ്റിലാണ് ഗെയിം ചേഞ്ചറും എത്തിയിരിക്കുന്നത്. 400 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ ആദ്യ കണക്കുകള്‍ അനുസരിച്ച് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയിരിക്കുന്നത് 45- 50 കോടി ആണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ രാം ചരണിന്‍റെ ഏറ്റവും മികച്ച സോളോ ഓപണിംഗ് ആണ് ഇത്. 33 കോടി നേടിയ വിനയ വിധേയ രാമ ആണ് ഇതിന് മുന്‍പുണ്ടായിരുന്ന മികച്ച കളക്ഷന്‍. കര്‍ണാടകത്തില്‍ നിന്ന് 4-5 കോടിയും തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്ന് 2.50 കോടിയും ചിത്രം നേടിയെന്നും സാക്നില്‍ക് കണക്ക് കൂട്ടുന്നു.
അതായത് ഇന്ത്യയിലെ ചിത്രത്തിന്‍റെ ഓപണിംഗ് 60- 65 കോടി വരുമെന്നാണ് സാക്നില്‍കിന്‍റെ കണക്ക്. ഉത്തരേന്ത്യയിലാണ് തെന്നിന്ത്യയിലേതിനേക്കാള്‍ പോസിറ്റീവ് പ്രതികരണങ്ങള്‍ ചിത്രത്തിന് ലഭിക്കുന്നത്. അതിനാല്‍ത്തന്നെ ഹിന്ദി ബെല്‍റ്റില്‍ വരും ദിനങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.