മുടി മുറിച്ച് ഷോര്‍ട്ട് ഹെയറില്‍ കുഞ്ചാക്കോ ബോബന്റെ നായിക, കൂള്‍ ലുക്കില്‍ ദിവ്യ പ്രഭ

കെ ആര്‍ അനൂപ്| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (09:12 IST)
മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് ദിവ്യ പ്രഭ.2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷോട്ട് ഹെയറിലുള്ള തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിവ്യ പ്രഭ. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ രൂപമാറ്റം എന്നത് അറിവില്ല.A post shared by Divyaprabha (@divya_prabha__)


2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട താരം. മഹേഷ് നാരായണന്‍ ചിത്രം മാലികില്‍ ദിവ്യപ്രഭ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സുലൈമാന്റെ സഹോദരിയായ സാഹിറയായി താരം ചിത്രത്തില്‍ അഭിനയിച്ചു. മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലും ദിവ്യ പ്രഭ ഉണ്ട്.
കുഞ്ചാക്കോബോബന്‍-മഹേഷ് നാരായണന്‍ ടീമിന്റെ പുതിയ ചിത്രം 'അറിയിപ്പ്' റിലീസിനായി കാത്തിരിക്കുകയാണ് നടി.സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :