'വസന്തമല്ലികയും സുഷമയും'; ചിത്രം പങ്കുവെച്ച് അനുശ്രീ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (14:52 IST)

സിനിമയ്ക്ക് അപ്പുറം അടുത്ത സുഹൃത്തുക്കളാണ് അനുശ്രീയും നമിത പ്രമോദും. കഴിഞ്ഞദിവസം താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങിനായി ഇരുവരും എത്തിയിരുന്നു. കുറെ നാളുകള്‍ക്കു ശേഷം നേരില്‍ കണ്ട സന്തോഷം ഇരുവരും പങ്കുവച്ചു. സുഷുവും വസന്തമല്ലികയും എന്ന് പറഞ്ഞു കൊണ്ടാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവെച്ചത്.
കോവിഡ് ആയതിനാല്‍ ചുരുക്കം താരങ്ങള്‍ മാത്രമേ പങ്കെടുത്തുള്ളൂ.ഓണക്കോടി ഉടുത്താണ് നടിമാര്‍ എത്തിയത്.നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന തുടങ്ങി താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
മോഹന്‍ലാല്‍,ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ മോഹന്‍ലാലിന് ഇടയ്ക്ക് വെച്ച് പോകേണ്ടിവന്നു. പെട്ടെന്നായിരുന്നു യോഗം തീരുമാനിച്ചതെന്നും അതിനാല്‍ അധികമാര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :