ഡ്രസിങ് റൂമിലേക്ക് സൂപ്പര്‍ സ്റ്റാറുകളെ പോലെ കയറിവന്ന് ഷമിയും ബുംറയും; കൈയടിച്ച് വരവേറ്റ് കോലിയടക്കമുള്ള താരങ്ങള്‍, വിസിലടിച്ച് സിറാജ് (വീഡിയോ)

രേണുക വേണു| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (20:02 IST)

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ട് ബൗളര്‍മാരെ വട്ടംകറക്കി ഇന്ത്യയുടെ വാലറ്റം. അനായാസ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് തിരിച്ചടിയായത് ജസ്പ്രീത് ബുംറയും മൊഹമ്മദ് ഷമിയും പടുത്തുയര്‍ത്തിയ പൊന്നുംവിലയുള്ള ഇന്നിങ്‌സ്. ഷമി 56 റണ്‍സും ബുംറ 34 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 120 പന്തുകളില്‍ നിന്ന് 89 റണ്‍സാണ് ഒന്‍പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ 298/8 എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ശേഷം ഡ്രസിങ് റൂമിലേക്ക് എത്തിയ ബുംറയ്ക്കും ഷമിക്കും സഹതാരങ്ങള്‍ നല്‍കിയത് ഗംഭീര വരവേല്‍പ്പ്. പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അടക്കമുള്ളവര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഷമിയെയും ബുംറയെയും വരവേറ്റത്. അവിടെയും മുഹമ്മദ് സിറാജ് അല്‍പ്പം വ്യത്യസ്തനായി. എല്ലാ താരങ്ങളും കൈയടിച്ചപ്പോള്‍ സിറാജ് അതിനൊപ്പം വിസിലടിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :