അനുബന്ധ വാര്‍ത്തകള്‍
- തുടര്‍ച്ചയായി 2 വിജയചിത്രങ്ങള്‍, ഗംഭീര തിരിച്ചുവരവ് നടത്തി സണ്ണി വെയ്ന്‍!
- 'അനുഗ്രഹീതന്‍ ആന്റണി' രണ്ടാം വാരത്തിലേക്ക്,മേക്കിങ് വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു !
- ഭയം നിറച്ച് 'ചതുര്‍മുഖം' ടീസര്‍, ശക്തമായ വേഷത്തില്‍ മഞ്ജു വാര്യര്‍ !
- 'ഐ ലവ് യു ആശാനേ', വികാരഭരിതനായി സണ്ണി വെയ്ന്‍ !
- റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലിയുടെ 'എല്ലാം ശരിയാകും'
'കുറ്റവും ശിക്ഷയും' ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി സണ്ണി വെയ്ന്‍
ആസിഫ് അലി-സണ്ണി വെയ്ന്‍ ടീമിന്റെ 'കുറ്റവും ശിക്ഷയും' ഒരുങ്ങുന്നു. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. അടുത്തുതന്നെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തെക്കുറിച്ച് പുതിയൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സണ്ണി വെയ്ന്‍.
ഒഫീഷ്യല്‍ പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തുവരുമെന്ന് നടന്‍ അറിയിച്ചു.രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ അലന്‍സിയര്‍ ലെ ലോപ്പസ്, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക ത്രില്ലറാണ്. ലോക്ക് ഡൗണിന് ശേഷം രാജസ്ഥാനിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്.കസാര്‍ഗോഡില്‍ നടന്ന ഒരു ജ്വല്ലറി മോഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിലെ അഞ്ചു ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശിലേക്ക് യാത്രയാവുകയും അവിടെ ജീവന്‍ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിബി തോമസ് എന്ന പോലീസുകാരനും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.