ലുക്ക് തീപാറിച്ചു..തങ്കലന്റെ മേക്കോവറുമായി ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (15:05 IST)
തങ്കലന്റെ മേക്കോവറുമായി മലയാളത്തിന്റെ പ്രിയ താരം ആന്റണി വര്‍ഗീസ്. നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആദ്യത്തെ ചിത്രം കണ്ടപ്പോള്‍ പലരും ചോദിച്ചത് ഇത് ചിയാന്‍ വിക്രമല്ലേ എന്നാണ്. തൊട്ടടുത്ത ഫോട്ടോകള്‍ കണ്ടപ്പോള്‍ ആരാധകരും അത്ഭുതപ്പെട്ടു.
നടന്റെ പുത്തന്‍ ലുക്കിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.ലുക്ക് തീപാറിച്ചു എന്നാണ് ഓരോ ആരാധകരും പറയുന്നത്.
കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ റിലീസിന് തയ്യാര്‍.സെപ്റ്റംബര്‍ 21ന് തിയറ്ററുകളില്‍ എത്തും.ആര്‍ ഡി എക്‌സ് വിജയക്കുതിപ്പ് തുടരുന്നു. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ആളെ കൂട്ടുന്നു. സിനിമ പ്രദര്‍ശനത്തിന് ഇതിനോടകം 18 ദിവസങ്ങള്‍ കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :