കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (09:16 IST)
ജീവിത പ്രശ്‌നങ്ങളെ ചെറുപുഞ്ചിരിയോടെ നേരിടാന്‍ എന്നും നടന്‍ ബാലിയുടെ ഭാര്യ ഡോ: എലിസബത്ത് ശ്രമിക്കാറുണ്ട്. അടുത്തിടെ അമ്മയ്ക്കും അച്ഛനും ഒപ്പം വീട്ടിലായിരുന്നു എലിസബത്ത് ജന്മദിനം ആഘോഷിച്ചത്. ആഘോഷത്തില്‍ ബാലയെ കണ്ടിരുന്നില്ല. ഇപ്പോഴിതാ അതിനെല്ലാം ശേഷം ഒരു സര്‍പ്രൈസ് കൂടി ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് എലിസബത്ത്.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എലിസബത്ത് കുഞ്ഞ് സന്തോഷം ആരാധകരുമായി പങ്കിട്ടത്. ഭര്‍ത്താവായ ബാലയുടെ രോഗാവസ്ഥയും തുടര്‍ന്നുണ്ടായ ചികിത്സയും ഒക്കെ എലിസബത്തിനെയും തളര്‍ത്തിയിരുന്നു. ആ സമയങ്ങളില്‍ എലിസബത്ത് കടന്നുപോയ മാനസിക വിഷമതകള്‍ എത്രത്തോളമായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് പതിയെ പഴയ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് എലിസബത്ത്.ഇപ്പോഴിതാ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലെ തന്നെ ഒരു ബ്യൂട്ടിപാര്‍ലറില്‍ എലിസബത്ത് പോയിരുന്നു. നീളമുള്ള മുടിയുണ്ടായിരുന്ന എലിസബത്ത് തോളിനൊപ്പം മുടി മുറിച്ചിരുന്നു. കുറച്ചുനാളുകളായി അലസമായി കിടന്ന തലമുടിയില്‍ ചില പണികള്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തി നടത്തി. തലമുടി സ്മൂത്തനിങ് ചെയ്തു. ജീവിതത്തില്‍ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ കണ്ടെത്താനുള്ള ആശ്രമത്തിലാണ് എലിസബത്ത്.