സിനിമയെ ജീവന്‍ പോലെ സ്‌നേഹിക്കാന്‍ പറ്റാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരു സിനിമ ചിന്തിക്കാന്‍ പോലും ആവില്ല: സാജിദ് യാഹിയ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജനുവരി 2022 (11:53 IST)

അജഗജാന്തരം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 25 കോടി കളക്ഷന്‍ നേടിയ സന്തോഷം പങ്കുവെച്ച് നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.സിനിമയെ ജീവന്‍ പോലെ സ്‌നേഹിക്കാന്‍ പറ്റാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരു സിനിമ ചിന്തിക്കാന്‍ പോലും ആവില്ല. അത്ര സൂക്ഷ്മതയോടെ ആണ് ഇതിലെ ഓരോ ഫ്രെയിമിലും, ചലച്ചിത്രത്തെ മനോഹരം ആക്കുന്ന ഒരൊ ടെക്നിക്കലിറ്റികളും സംവിധായകന്‍ കൂട്ടി ഇണക്കിയിരിക്കുന്നത്. എഡിറ്റിങ് കൊണ്ട് സംഗീതവും സംഗീതത്തിലെ എഡിറ്റിംഗ് താളവും നാളെയുടെ പാഠപുസ്തകം ആണെന്നും അദ്ദേഹം പറയുന്നു.

സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്

ടിനു പാപ്പച്ചന്റെ 'Apocalypse Now' ആണ് അജഗജാന്തരം!

ഭ്രാന്തമായ തലയെടുപ്പോടെ, apocalypse now ഇലെ അവസാന ലാപ്പില്‍ അഴിഞ്ഞാടിയ മര്‍ലിന്‍ ബ്രാന്‍ഡോയുടെ Col Kurtz, അയാളുടെ മൃഗീയകേളികളുടെ കൂട്ടവെടികെട്ടിന് അവസാനം പതിഞ്ഞ താളത്തില്‍ horror എന്ന് ഉച്ചരിച്ചുകൊണ്ട് ചെരിഞ്ഞു വീഴുന്ന ആ ഇടത് നിന്നാണ് അജഗജാന്തരം എന്നിലെ പ്രേക്ഷകനില്‍ തുടങ്ങുന്നത്.
ഇത്തിന് മുമ്പ് apocalypse ഓളം സത്യസന്ധയതോടെ, മനുഷ്യാത്മാവിലെ ഇരുണ്ട കോണുകളിലേക്ക്, അത്രത്തോളം തീക്ഷ്ണതയോടെ എന്നെ കൂട്ടികൊണ്ട് പോയ ഒരു മലയാള ചിത്രം ഇരകള്‍ മാത്രമാണ് ആണ്.

സിനിമയെ ജീവന്‍ പോലെ സ്‌നേഹിക്കാന്‍ പറ്റാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരു സിനിമ ചിന്തിക്കാന്‍ പോലും ആവില്ല. അത്ര സൂക്ഷ്മതയോടെ ആണ് ഇതിലെ ഓരോ ഫ്രെയിമിലും, ചലച്ചിത്രത്തെ മനോഹരം ആക്കുന്ന ഒരൊ ടെക്നിക്കലിറ്റികളും സംവിധായകന്‍ കൂട്ടി ഇണക്കിയിരിക്കുന്നത്. എഡിറ്റിങ് കൊണ്ട് സംഗീതവും സംഗീതത്തിലെ എഡിറ്റിംഗ് താളവും നാളെയുടെ പാഠപുസ്തകം ആണ്. അതുകൊണ്ട് തന്നെയാണ് വിഖ്യാതമായ രണ്ടു സിനിമളുടെ ഒപ്പം ഈ സിനിമയെയും കൂട്ടി കെട്ടാനുള്ള ധൈര്യം ഉണ്ടായതും.
എനിക്ക് ഉറപ്പുണ്ട് ..നമ്മുടെ തന്നെ animal instinct ഇന്റെ ഇരകള്‍ ആവുന്ന നമ്മളെ, അത്രേം തന്നെ തീവ്രതയോടെ, നന്മ തൊട്ട് തീണ്ടാതെ, correctness ഉകള്‍ക്ക് അടിമപ്പെടാതെ അവതരിപ്പിക്കാന്‍ അണിയറക്കാര്‍ കാണിക്കുന്ന ചങ്കൂറ്റങ്ങളാലാണ് സിനിമ ഇന്നും വിസ്മയം ആകുന്നത്!
.
ഒന്ന് കൂടി ...വിയറ്റ്‌നാം ഇലെ യുദ്ധഭൂമിയില്‍ സാക്ഷാല്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള അന്നത്തെ യുദ്ധക്കൊതിയന്‍ ആയ മനുഷ്യനെകൊണ്ട് പറയിപിച്ച 'I Love The Smell Of Napalm In The Morning' എന്ന ആ വിശ്വപ്രസിദ്ധമായ പദത്തെ ടിനു നമ്മളെ ഓര്മപെടുത്തുന്നതും കാലം ആവശ്യപ്പെടുന്ന ഒരു സന്ധിയില്‍ തന്നെയാണ്! Tinu Pappachan Shameer Muhammed Justin Varghese pepe


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :