2 വര്‍ഷത്തെ ബുദ്ധിമുട്ടുകള്‍ സന്തോഷമായി മാറി: ടിനു പാപ്പച്ചന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 ഫെബ്രുവരി 2022 (08:59 IST)

കഴിഞ്ഞ രണ്ടു വര്‍ഷത്തെ യാത്രയില്‍ ഞാന്‍ നേരിടേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകളും സന്തോഷം ആയി മാറിയത് അജഗജാന്തരം പ്രേക്ഷകര്‍ ഹൃദയപൂര്‍വം സ്വീകരിച്ചപ്പോഴാണ്. മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍ക്കു പുറമെ അജഗജാന്തരം ഇപ്പോഴും കുറച്ചധികം സിംഗിള്‍ സ്‌ക്രീനുകളിലും പ്രദര്‍ശനം തുടരുന്നു എന്നത് വല്ലാത്ത സന്തോഷം തരുന്ന അനുഭവമാണെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറയുന്നു.

ടിനു പാപ്പച്ചന്റെ വാക്കുകളിലേക്ക്

'പ്രിയപ്പെട്ടവരെ,
അജഗജാന്തരം എന്ന എന്റെ സിനിമ വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ഒരായിരം നന്ദി. വളരെയധികം പ്രതിസന്ധികള്‍ തരണം ചെയ്താണ് ഈ സിനിമ തിയേറ്ററില്‍ എത്തിച്ചത്. തീയേറ്ററുകളില്‍ ഈ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ ആഘോഷപൂര്‍വ്വമായ വരവേല്‍പ്പ് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.


കഴിഞ്ഞ രണ്ടു വര്‍ഷത്തെ യാത്രയില്‍ ഞാന്‍ നേരിടേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകളും സന്തോഷം ആയി മാറിയത് ഈ സിനിമ പ്രേക്ഷകര്‍ ഹൃദയപൂര്‍വം സ്വീകരിച്ചപ്പോഴാണ്. മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍ക്കു പുറമെ അജഗജാന്തരം ഇപ്പോഴും കുറച്ചധികം സിംഗിള്‍ സ്‌ക്രീനുകളിലും പ്രദര്‍ശനം തുടരുന്നു എന്നത് വല്ലാത്ത സന്തോഷം തരുന്ന അനുഭവമാണ്.

ഞാനിപ്പോഴും എന്റെ പ്രേക്ഷകരുടെ ഹൃദയത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന വിശ്വാസം, ഈ വിജയം എന്നെ വീണ്ടും ബോധ്യപ്പെടുത്തുന്നു. അത് തന്നെയാണ് ഇനിയും മുമ്പോട്ടു പോകുവാനുള്ള എന്റെ പ്രചോദനം.

ഈ യാത്രയ്ക്കിടയില്‍ എന്റെ ഒപ്പം ചേര്‍ന്ന് നിന്ന എന്റെ സഹപ്രവര്‍ത്തകര്‍, സുഹൃത്തക്കള്‍, അഭിനയിതാക്കള്‍, എന്റെ ഗുരുനാഥന്‍, അതോടൊപ്പം മറക്കാനാവാത്ത രണ്ടു പേരുകള്‍ - ഇമ്മാനുവേല്‍ ജോസഫ്, അജിത്തേട്ടന്‍ - എല്ലാവരോടും എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദി.
എല്ലാവരോടും മനസ്സ് നിറയെ ഒരുപാട് സ്‌നേഹം.'-ടിനു പാപ്പച്ചന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :