ആരാകും മലയാളത്തിലെ അടുത്ത സൂപ്പര്‍ഹീറോ, ടോവിനോ കഴിഞ്ഞാല്‍ സംവിധായകന്റെ മനസ്സില്‍ ഈ നടനോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജൂലൈ 2023 (10:25 IST)
മലയാള സിനിമയില്‍നിന്ന് വീണ്ടുമൊരു സൂപ്പര്‍ഹീറോ ചിത്രം വരുന്നു എന്ന ത്രില്ലിലാണ് സിനിമാപ്രേമികള്‍. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ഇതിനുള്ള സൂചനകള്‍ നല്‍കിയത്. മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമല്ലെന്ന് സംവിധായകന്‍ ആദ്യമേ പറഞ്ഞു കഴിഞ്ഞു. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മിന്നല്‍ മുരളിയിലെ ടോവിനോ കഥാപാത്രത്തിന് ശേഷം ആരാകും മലയാളത്തിലെ അടുത്ത സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് അറിയാന്‍ ആരാധകരും ആകാംക്ഷയിലാണ്.
 
മലയാളത്തിലെ അടുത്ത സൂപ്പര്‍ ഹീറോ ആവാന്‍ സാധ്യതയുള്ള പേരാണ് ജയസൂര്യയുടെത്. ജയസൂര്യയുടെ അടുത്ത സുഹൃത്താണ് രഞ്ജിത്ത് ശങ്കര്‍.നടന്റെ നൂറാമത്തെ ചിത്രം സണ്ണി സംവിധാനം ചെയ്തതും അദ്ദേഹമാണ്. 
'ഞാന്‍ മേരിക്കുട്ടി' എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിച്ച് സിനിമയെന്ന പ്രത്യേകതയുമുണ്ട് ഇതിന്.ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. 'പുണ്യാളന്‍ അഗര്‍ബത്തീസ് ', 'സു..സു ... സുധിവത്മീകം ',' പ്രേതം ', 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ',' ഞാന്‍ മേരിക്കുട്ടി ',' പ്രേതം 2 '.
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :