ഒരുകോടിയുടെ മയക്കുമരുന്ന് പിടിച്ചു: ദമ്പതികൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 8 മാര്‍ച്ച് 2022 (10:46 IST)
കണ്ണൂർ: ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു ദമ്പതികളെ അറസ്റ്റ് ചെയ്തു. മുഴുപ്പിലങ്ങാട് സ്വദേശി അഫ്സൽ (33) ഭാര്യ ബൾക്കീസ് (31) എന്നിവരാണ് അറസ്റ്റിലായത്.

തെക്കി ബസാറിലെ പാഴ്‌സൽ ഓഫീസിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് കിലോ എം.ഡി.എം.എ, ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നുള്ള ബസ് കേന്ദ്രീകരിച്ചായിരുന്നു ഇവർ മയക്കുമരുന്ന് കടത്തു നടത്തുന്നത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടിയേരിയും സംഘവുമാണ് ഇവരെ പിടികൂടിയത്.

ബസ്സിൽ വന്ന പാഴ്‌സൽ വാങ്ങാൻ എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഇത്രയും ഉയർന്ന തുകയ്ക്കുള്ള എം.ഡി.എം.എ പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യമായാണ് എന്ന് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോവൻ പറഞ്ഞു. ബൾക്കീസ് നേരത്തെ തന്നെ എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :