1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquer Salman New look

നേവി യൂണിഫോമിൽ കിടിലൻ ലുക്കിൽ ദുൽഖർ സൽമാൻ !

ദുൽഖർ സൽമാൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. തൻറെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള നടൻ, ഇപ്പോഴിതാ നേവി യൂണിഫോമിലുള്ള ചിത്രം ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ ഒരു നേവി ഓഫീസറായാണ് ദുൽഖർ എത്തിയത്. 
 
അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട നടൻ, അശോകൻറെ കസിനായ അർജുൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ദുൽഖർ ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
 
സ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖർ ചിത്രത്തിൽ നിരവധി പേരാണ് കമൻറുമായി എത്തുന്നത്. നടൻ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നാണ് മണിയറയിലെ അശോകൻ നിർമ്മിച്ചത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സച്ചിയുടെ അവസാന തിരക്കഥ സിനിമയാകുന്നു, പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ