അനുബന്ധ വാര്‍ത്തകള്‍
- നില ബേബിയുടെ ആദ്യത്തെ ക്രിസ്മസ്, ആഘോഷമാക്കി പേളി, വീഡിയോ കാണാം
- ഹണിമൂണിന് പോയില്ല, വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ തിരക്കുകളിലേക്ക് കത്രീനയും വിക്കിയും, ചിത്രങ്ങള്‍
- സേതുമാധവന്റെ അടുത്തുചെന്ന് മമ്മൂട്ടി ചോദിച്ചു 'സാര്‍ ഈ സിനിമയില്‍ എനിക്കൊരു റോള്‍..'
- മമ്മൂട്ടിയോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്മാന് ! വാപ്പച്ചിയും മകനും ബോക്സ്ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു
- ആമിര്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു, പക്ഷേ നടന്നില്ല; കൈവിട്ട ഭാഗ്യത്തെ കുറിച്ച് ടൊവിനോ
അത് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യമൊക്കെ ദേഷ്യം വന്നിരുന്നു; തന്നെ വിഷമിപ്പിച്ച കാര്യത്തെ കുറിച്ച് നടി അനിഖ
ബാലതാരമായി വന്ന് ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് അനിഖ സുരേന്ദ്രന്‍. മലയാളത്തിനു പുറത്തും അനിഖ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. സിനിമയില്‍ എത്തിയ ശേഷം തന്നെ വിഷമിപ്പിച്ച ഒരു കാര്യത്തെ കുറിച്ച് തുറന്നുപറയാണ് അനിഖ ഇപ്പോള്‍. തന്റെ ഉയരക്കുറവ് പലപ്പോഴും തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് അനിഖ പറയുന്നത്.
എനിക്ക് ഹൈറ്റ് കുറവാണ്. ഞാന്‍ 5.2 മാത്രമേ ഉളൂ. ഇന്‍സ്റ്റഗ്രാമിലെല്ലാം എന്റെ ഫോട്ടോ കണ്ടിട്ട് നേരില്‍ കാണുമ്പോള്‍ ചിലര്‍ പറയും, ഹൊ അനിഖ ഇത്രയേ ഉള്ളോ, ഇത്ര ചെറുതാണോ.. ഇത്ര നീളം കുറവാണോ എന്ന്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യമൊക്കെ ദേഷ്യം വരും. പക്ഷെ ഇപ്പോള്‍ ഞാനത് അംഗീകരിച്ചു. ഞാന്‍ അത്രയേ ഉള്ളൂ. ഇനി മാറ്റം ഒന്നും വരാന്‍ പോകുന്നില്ല. അതുകൊണ്ട് ഹൈ ഹീല്‍സ് തന്നെ ചവിട്ടി നടക്കാനാണ് തീരുമാനമെന്ന് അനിഖ പറയുന്നു.