ആമിര്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു, പക്ഷേ നടന്നില്ല; കൈവിട്ട ഭാഗ്യത്തെ കുറിച്ച് ടൊവിനോ

രേണുക വേണു| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (07:51 IST)

ആമിര്‍ ഖാനൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ'. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഈ ആമിര്‍ ഖാന്‍ ചിത്രത്തിലേക്കാണ് ടൊവിനോയെ വിളിച്ചത്. എന്നാല്‍, മിന്നല്‍ മുരളിയുടെ തിരക്കില്‍ ആയിരുന്നതിനാല്‍ ആമിര്‍ ഖാന്‍ സിനിമയിലേക്കുള്ള അവസരം ഉപേക്ഷിക്കേണ്ടിവന്നെന്നും അത് തന്നെ അസ്വസ്ഥനാക്കിയെന്നും ടൊവിനോ പറയുന്നു.

'മിന്നല്‍ മുരളി എന്ന സിനിമ ഞങ്ങളുടെ സ്വപ്നമാണ്. അതില്‍ അഭിനയിക്കുന്നതിന് വേണ്ടി നീണ്ട മുടിയൊക്കെ വളര്‍ത്തിയിരുന്നു. അങ്ങനെ ഉള്ള സമയത്താണ് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവുമായി വിളി വരുന്നത്. ലാല്‍ സിംഗ് ഛദ്ദയില്‍ അഭിനയിക്കാന്‍ പറ്റെ മുടി മുറിക്കണമായിരുന്നു. അങ്ങനെ മിന്നല്‍ മുരളി പൂര്‍ത്തിയാക്കേണ്ടതായി വന്നു. ആ സമയത്ത് ലാല്‍ സിംഗ് ഛദ്ദ ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. ഇപ്പോള്‍ അത് വലിയൊരു നഷ്ടമായി തോന്നുന്നു,' ടൊവിനോ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :