ഹണിമൂണിന് പോയില്ല, വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ തിരക്കുകളിലേക്ക് കത്രീനയും വിക്കിയും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (10:27 IST)

ഈ മാസം ആദ്യം രാജസ്ഥാനില്‍ വെച്ചായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും താര ദമ്പതിമാര്‍ സിനിമ
തിരക്കുകളിലേക്ക് തിരിച്ചെത്തി. കഴിഞ്ഞദിവസം തന്റെ പുതിയൊരു ചിത്രത്തിന്റെ സെറ്റില്‍ കത്രീന എത്തി.ശ്രീറാം രാഘവനുമായി ചിത്രീകരണത്തിനിടെ നടി സംസാരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.

സെറ്റില്‍ നിന്നുള്ള കത്രീന കൈഫിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :