അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടില്‍ തെറിവിളിച്ച് വൈബര്‍ ഗുഡ് ദേവു, പണികൊടുത്തത് വിഷ്ണു
- Suresh Gopi: ക്ലീന്‍ ഷേവ് ചെയ്ത് സുരേഷ് ഗോപി; വീണ്ടും ദേശീയ അവാര്‍ഡിന് വേണ്ടിയുള്ള ഒരുക്കമോ?
- വിവാഹമോചന ശേഷം കുഞ്ഞിന്റെ ജനനം; ഗോസിപ്പുകളോട് രേവതി പ്രതികരിച്ചത് ഇങ്ങനെ
- ഫിറ്റ്നെസ് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ
- ഒരു ഊഴവുമില്ല, കുഞ്ഞാലി മരക്കാറോടെ മടുത്തു; പ്രിയദര്ശന്
Bigg Boss Malayalam Season 5: ബിഗ് ബോസിലെ 'കരച്ചില്‍ ബേബി'യാണോ ഏയ്ഞ്ചലീന? ഇമോഷണല്‍ ഗെയിം വെച്ച് അധികം തുടരാന്‍ പറ്റില്ലെന്ന് സോഷ്യല്‍ മീഡിയ
മനീഷയും ഏയ്ഞ്ചലീനയും തമ്മിലാണ് ഏറ്റവും ഒടുവില്‍ തര്‍ക്കമായത്
Bigg Boss Malayalam Season 5: ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ഥി ഏയ്ഞ്ചലീനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഇമോഷണല്‍ കാര്‍ഡ് കാണിച്ച് വോട്ട് നേടാനാണ് ഏയ്ഞ്ചലീന ശ്രമിക്കുന്നതെന്ന് ബിഗ് ബോസ് ആരാധകര്‍. ഇമോഷണലി വീക്ക് ആണെന്ന് ഇടയ്ക്കിടെ പറഞ്ഞ് ആളുകളുടെ പിന്തുണ കൂടുതല്‍ വാങ്ങിക്കാനാണ് ഏയ്ഞ്ചലീന ശ്രമിക്കുന്നത്. പല ഉത്തരവാദിത്തങ്ങളില്‍ നിന്നും ഇതിന്റെ പേരില്‍ ഏയ്ഞ്ചലീന ഒഴിഞ്ഞുമാറുകയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.
മനീഷയും ഏയ്ഞ്ചലീനയും തമ്മിലാണ് ഏറ്റവും ഒടുവില്‍ തര്‍ക്കമായത്. അഖില്‍ മാരാറും ഏയ്ഞ്ചലീനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കിച്ചണ്‍ ഡ്യൂട്ടിക്ക് ഏയ്ഞ്ചലീന കൃത്യമായി എത്താത്തതാണ് മനീഷയേയും അഖിലിനേയും ചൊടിപ്പിച്ചത്. താനിക്ക് ശാരീരികവും മാനസികവുമായി ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് രാവിലെ നേരത്തെ എഴുന്നേറ്റ് കിച്ചണ്‍ ഡ്യൂട്ടിക്ക് എത്താന്‍ സാധിക്കാത്തത് എന്നാണ് ഏയ്ഞ്ചലീനയുടെ വാദം.
വളരെ ഇമോഷണലായാണ് ഏയ്ഞ്ചലീന മനീഷയ്ക്കും അഖിലിനും എതിരെ സംസാരിച്ചത്. ഇടയ്‌ക്കെ ഏയ്ഞ്ചലീന കരയുന്നുണ്ടായിരുന്നു. എന്നാല്‍ മനീഷ ശക്തമായ രീതിയില്‍ ഇതിനു മറുപടി നല്‍കുന്നുണ്ട്. കരച്ചിലും പിഴിച്ചിലും ഒന്നും ഇവിടെ നടക്കില്ലെന്നാണ് മനീഷ പറയുന്നത്.
ഇരവാദം ഇറക്കി എത്രനാള്‍ ബിഗ് ബോസ് വീട്ടില്‍ ഏയ്ഞ്ചലീന പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകരുടെ ചോദ്യം. താന്‍ വീക്ക് മത്സരാര്‍ഥിയാണെന്ന് അടിവരയിടുന്നതാണ് ഏയ്ഞ്ചലീനയുടെ പല പ്രതികരണങ്ങളും.