ബോള്‍ഡ് ആന്റ് ഗ്ലാമര്‍ ചിത്രങ്ങളുമായി അനശ്വര രാജന്‍

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (11:11 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അനശ്വര രാജന്റെ ബോള്‍ഡ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍. ഷോര്‍ട്ട് സ്‌കേര്‍ട്ടും ടോപ്പിനുമൊപ്പം ബൂട്ടും അണിഞ്ഞാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
ബാലതാരമായാണ് അനശ്വര സിനിമയിലേക്ക് എത്തിയത്. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാരിയറുടെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം.
2019 ല്‍ വന്‍ വിജയമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നായിക കഥാപാത്രമായ കീര്‍ത്തിയെ അവതരിപ്പിച്ചത് അനശ്വരയാണ്.
വാങ്ക്, ആദ്യരാത്രി, സൂപ്പര്‍ ശരണ്യ, അവിയല്‍ എന്നിവയാണ് അനശ്വരയുടെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :