'തിയറ്ററുകള്‍ എന്നെ അര്‍ഹിക്കുന്നില്ല'; എട്ട് പടങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനു പിന്നാലെ പുതിയ ചിത്രം ഒ.ടി.ടി.യില്‍ ഇറക്കാന്‍ കങ്കണ

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (10:55 IST)

തുടര്‍ പരാജയങ്ങളില്‍ നിരാശപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത്. തിയറ്ററുകളില്‍ തന്റെ സിനിമ തുടര്‍ച്ചയായി പരാജയപ്പെടുന്നത് മറികടക്കാന്‍ പുതിയ വഴി തേടുകയാണ് താരം. ഒ.ടി.ടി. പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് താരം.

കങ്കണയുടെ പുതിയ ചിത്രം 'തേജസ്' ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. കങ്കണയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തത് 'ധാക്കഡ്' ആണ്. അത് വമ്പന്‍ പരാജയമായി. തുടര്‍ച്ചയായി എട്ട് സിനിമകളാണ് കങ്കണയുടേതായി തിയറ്ററുകളില്‍ പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് താരം ഒ.ടി.ടി. പരീക്ഷണത്തിനു ഒരുങ്ങുന്നത്.

വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ തേജസില്‍ എത്തുന്നത്. സര്‍വേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :