അനുബന്ധ വാര്‍ത്തകള്‍
- തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ വെറുപ്പിച്ച അഞ്ച് സുരേഷ് ഗോപി ചിത്രങ്ങള്‍; തിയറ്ററുകളില്‍ വമ്പന്‍ പരാജയം
- മമ്മൂട്ടിക്ക് മോഹന്‍ലാല്‍ അനിയന്, സുരേഷ് ഗോപി ലാലേട്ടനേക്കാള്‍ മൂത്തത്; സൂപ്പര്‍താരങ്ങളുടെ പ്രായം ഇങ്ങനെ
- 'പാപ്പന്‍' അപ്ഡേറ്റ് ! റിലീസ് ജൂണില്‍, സുരേഷ് ഗോപി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
- മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചു,സുരേഷ് ഗോപിയ്ക്കൊപ്പം ആദ്യമായി പൂനം ബജ്വ
- മകന് ഇനി മുന്നില്‍,സുരേഷ് ഗോപി പിന്നില്‍,'പാപ്പന്‍' പോസ്റ്റര്‍
ഇനി റിലീസിനായുള്ള കാത്തിരിപ്പ് ! സുരേഷ് ഗോപിയുടെ എബ്രഹാം മാത്യൂ മാത്തന്‍, പാപ്പന്‍ വരുന്നു
സംവിധായകന്‍ ജോഷിക്കൊപ്പം സുരേഷ് ഗോപി കൈകോര്‍ക്കുന്ന പാപ്പന്‍ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.
സുരേഷ് ഗോപി തന്റെ ഭാഗങ്ങളുടെ ഡബ്ബിം?ഗ് പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചു. മറ്റ് താരങ്ങളും നേരത്തെ തന്നെ ഡബ്ബിം?ഗ് പൂര്‍ത്തിയാക്കിയിരുന്നു.
എബ്രഹാം മാത്യൂ മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ?ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ട്. രണ്ടാളും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്.