തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓര്‍ക്കുക,മോഹന്‍ലാല്‍ എന്ന നടന്‍ ഇവിടെ തന്നെ കാണും !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (09:03 IST)

നടനും മോഡലുമായ ഷിയാസ് കരീം ബിഗ് ബോസിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു. ബിഗ് ബോസിന്റെ അവതാരകന്‍ കൂടിയായ മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്.

'മോഹന്‍ലാല്‍ എന്ന നടന്‍ നമ്മുക്ക് ആരാണെന്ന് നിങ്ങള്‍ മറക്കരുത് , മലയാള സിനിമയുടെ വളര്‍ച്ചയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള Industry പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹന്‍ലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓര്‍ക്കുക Big Boss സീസണ്‍ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങള്‍ ഉണ്ടാകും പുതിയ താരങ്ങളും ആര്‍മിയും ഉണ്ടാകും പക്ഷെ മോഹന്‍ലാല്‍ എന്ന നടന് ഇവിടെ തന്നെ കാണും ! അതിനര്‍ത്ഥം മോഹന്‍ലാല്‍ എന്ന നടന്‍ വിമര്‍ശനത്തിന് അതീതമാണ് എന്നല്ല പക്ഷെ Big Boss ന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹന്‍ലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് !... പത്മഭൂഷണ്‍ നല്‍കി രാജ്യം അംഗീകരിച്ച ഒരാളെയാണ് Big Boss ന്റെ അവതാരകനായി എന്ന പേരില്‍ ചിലര്‍ പോയി തെറി വിളിക്കുന്നത് ! .... . . #Mohanlal'-ഷിയാസ് കരീം കുറിച്ചു.

പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്‌സിന് മോഡല്‍ ആയിട്ടുണ്ട്.ബിഗ് ബോസിലേക്കുള്ള നടന്റെ എന്‍ട്രി തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :