1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Dulquer Salmaan box office collection

Mammootty and Dulquer Salmaan: ആരാണ് മുന്നില്‍, വാപ്പിച്ചിയോ ചാലുവോ? മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ബോക്‌സ്ഓഫീസ് കണക്കുകള്‍ ഇങ്ങനെ

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പാണ് ദുല്‍ഖറിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് സ്വന്തമാക്കിയ മലയാള ചിത്രം

Mammootty Dulquer Salmaan box office collection
Mammootty and Dulquer Salmaan: മഹാവ്യാധിയുടെ കാലത്തും മലയാളം ബോക്‌സ്ഓഫീസില്‍ തേരോട്ടം നടത്തി വാപ്പിച്ചിയും മകനും. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ പിറന്നത് കോവിഡ് പ്രതിസന്ധിക്കിടയില്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പാണ് ദുല്‍ഖറിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് സ്വന്തമാക്കിയ മലയാള ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ ബിസിനസ് സ്വന്തമാക്കിയ സിനിമ. 
 
കുറുപ്പിന്റെ ആകെ ബിസിനസ് 112 കോടിയാണ്. എന്നാല്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റേത് 115 കോടിയാണ്. ദുല്‍ഖര്‍ ചിത്രത്തേക്കാള്‍ മൂന്ന് കോടി കൂടുതല്‍ കളക്ട് ചെയ്യാന്‍ മമ്മൂട്ടി ചിത്രത്തിനു സാധിച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
Kurup in 100 Cr Club: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 100 കോടി ക്ലബില്‍ കയറിയോ? സത്യാവസ്ഥ ഇതാണ്