അനുബന്ധ വാര്‍ത്തകള്‍
- ഫാംഹൗസില്‍ ദീപാവലി ആഘോഷിച്ച് അല്ലുഅര്ജുന്, അതിഥികളായി രാംചരണും താരങ്ങളും, വീഡിയോ
- ചേച്ചിക്കൊപ്പം ദീപാവലി ആഘോഷമാക്കി, ഈ താര സഹോദരിമാരെ മനസ്സിലായോ ?
- ശാലിനിയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് അജിത്ത്
- അവന് 5 മാസം പ്രായമായി, മകന്റെ ആദ്യത്തെ ദീപാവലി, ചിത്രങ്ങള്‍
- സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാലും ഭാര്യയും, പ്രണവും ദുബായില്‍
അമിതാഭ് ബച്ചന്റെ വീട്ടിലെ ചുമരില്‍ തൂങ്ങുന്ന കൂറ്റന്‍ കാളയുടെ ചിത്രത്തിന് കോടികള്‍, വില കണ്ടെത്തി ആരാധകര്‍
ബോളിവുഡിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കുടുംബങ്ങളില്‍ ഒന്നാണ് അമിതാഭ് ബച്ചന്റേത്. ബച്ചന്‍ തന്നെ കുടുംബ വിശേഷങ്ങളുമായി പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ എത്താറുണ്ട്. ദീപാവലി ആഘോഷിക്കുന്ന ബച്ചന്‍ ഫാമിലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജയബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, ആരാധ്യ, അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍, മക്കളായ അഗസ്ത്യ, നവ്യ നവേലി പുറത്തുവന്ന ഫോട്ടോയില്‍ കാണാനായത്.
നടന്‍ പങ്കുവെച്ച ചിത്രം വൈറലായി മാറിയതോടെ ഫോട്ടോക്ക് പിന്നിലുള്ള ചുമര്‍ ചിത്രവും ഏറെ ശ്രദ്ധ നേടി.വെളുത്ത കൂറ്റന്‍ കാളയുടെ ചിത്രമായിരുന്നു അത്. പഞ്ചാബ് ചിത്രകാരന്‍ മഞ്ജിത് ബാവ വരച്ച ചിത്രമാണിതെന്ന് പറയപ്പെടുന്നു.അതിന് പിന്നാലെ അതിന്റെ വിലയും ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു.
ചിത്രത്തിന്റെ വില നാലു കോടിയോളം വരുമെന്നാണ് കേള്‍ക്കുന്നത്.