3 വര്‍ഷം കഴിഞ്ഞു, അമ്പിളിയോടുള്ള സ്‌നേഹം കൂടിയിട്ടേയുള്ളൂ... സിനിമയിലെ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (10:06 IST)
സൗബിന്‍ സാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത 'അമ്പിളി' റിലീസായി ഇന്നേക്ക് 3 വര്‍ഷം പിന്നിടുന്നു.
സിനിമയുടെ മൂന്നാം വാര്‍ഷികം പുതിയ പോസ്റ്റര്‍ പുറത്തിറക്കിയാണ് നിര്‍മ്മാതാക്കള്‍ ആഘോഷിക്കുന്നത്.
നായികയായെത്തിയ തന്‍വി റാം ഇന്ന് തിരക്കുള്ള നടിയാണ്. ജയസൂര്യയുടെ ജോണ്‍ ലൂഥറിലാണ് താരത്തെ ഒടുവില്‍ കണ്ടത്.നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'ലും നടി അഭിനയിച്ചിരുന്നു.
സൈക്ലിസ്റ്റ് ബോബി കുര്യന്‍ എന്ന കഥാപാത്രമായെത്തിയ നവീന്‍ നസിമും അമ്പിളി എന്ന ചിത്രത്തിലൂടെയാണ് വരവറിയിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :