ദുല്‍ഖറിന്റെ ആക്ഷന്‍ പടം! നായിക ഐശ്വര്യ ലക്ഷ്മി? ചിത്രീകരണം സെപ്റ്റംബറില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (14:39 IST)
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.

ദുല്‍ഖറിനൊപ്പം വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ഐശ്വര്യ ലക്ഷ്മിയാണ് നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിനൊപ്പം നടി ഒന്നിക്കുന്നത് ഇത് ആദ്യമായാണ്.

അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :