1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. alphy panjikaran about devanandha malikappuram

കല്ലുവിന്റെ അമ്മ !ദേവനന്ദയ്ക്ക് പത്താം പിറന്നാള്‍, അധികം ആരും കാണാത്ത 'മാളികപ്പുറം' ലൊക്കേഷന്‍ ചിത്രങ്ങള്‍

alphy panjikaran
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍.കല്ലുവിന്റെ യഥാര്‍ഥ അമ്മയാണോ എന്നായിരുന്നു സിനിമ കണ്ടവരില്‍ ചിലര്‍ നടിയോട് ചോദിച്ചത്. അത്രത്തോളം ആല്‍ഫിയുടെ കഥാപാത്രം സിനിമ പ്രേമികളുടെ ഉള്ളില്‍ തൊട്ടു. ഇപ്പോഴിതാ ദേവനന്ദയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി.
 
കുഞ്ഞിന്റെ പത്താം പിറന്നാള്‍ ആണ് ഇന്ന്. മാളികപ്പുറം ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
തനിക്ക് കുട്ടികളുടെ മുഖമാണെന്നും മുതിര്‍ന്ന ഒരാളായി അഭിനയിക്കാന്‍ തെറ്റി ഒരു മുഖം അല്ലെന്നും പലരും പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ അത് മാളികപ്പുറം വന്നതോടെ ആ ഒരു ധാരണ മാറിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.നല്ല സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആല്‍ഫി പഞ്ഞിക്കാരന്‍ .
 
 
 
 
അടുത്ത ലേഖനം
മാസ് എന്നു പറഞ്ഞാല്‍ കട്ട മാസ്... ഇങ്ങനെ പൊടി പറക്കണം,'മലൈക്കോട്ട വാലിബന്‍' ഒരുങ്ങുമ്പോള്‍ സിനിമയെ കുറിച്ച് വിജയ് ബാബു