മാളികപ്പുറം താരം ദേവനന്ദയുടെ കൂടെയുള്ള കുഞ്ഞിനെ മനസ്സിലായോ ? പ്രശസ്ത സംഗീത സംവിധായകന്റെ മകന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (09:08 IST)
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധ നേടിയ കുട്ടിതാരമാണ് ദേവനന്ദ. ആരാധകര്‍ കല്ലു എന്ന് സ്‌നേഹത്തോടെ വിളിക്കാറുള്ള കുട്ടിത്താരത്തിന് തിരക്കൊഴിഞ്ഞ സമയമില്ല. സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജിന്റെ മകന്‍ നീലനൊപ്പമുള്ള നടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫിലെ 'പൂമുത്തോളെ' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിയാന്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് രഞ്ജിന്‍ കടന്നു പോകുന്നത്. 2021 മെയ് മാസത്തിലാണ് മകന്‍ നീലന്‍ ജനിച്ചത്. ഭാര്യ ശില്പ തുളസി.

2018 എന്ന സിനിമയിലാണ് ദേവനന്ദയെ ഒടുവില്‍ കണ്ടത്.മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :