അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റേയും ദിലീപിന്റേയും അപ്പനായി അഭിനയിക്കേണ്ടിയിരുന്നത് തിലകന്; പിന്നീട് അത് സായ്കുമാര് ആയി, ആ സിനിമയില്‍ സംഭവിച്ചത് ഇങ്ങനെ
- 'ബീച്ച് ലൈഫ്'; ചിത്രങ്ങളുമായി ആന്‍ഡ്രിയ ജെര്‍മിയ
- സ്റ്റാര്‍ മാജിക്കിലെ ലക്ഷ്മി, ആളാകെ മാറിപ്പോയെന്ന് ആരാധകര്‍
- ദിലീപിന്റെ സിനിമയുടെ സെറ്റില്‍ നിന്ന് ഒരു പയ്യനൊപ്പം മഞ്ജു ഒളിച്ചോടി; അപകീര്‍ത്തികരമായ പരാമര്‍ശവുമായി കൈതപ്രം
- വിനീത് ശ്രീനിവാസനും ബിജുമേനോനും ഒന്നിക്കുന്ന 'തങ്കം' ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തുന്നു
Alone 1st Day Box Office Collection: മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം തുടക്കം; എലോണിന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് !
ഇന്ത്യയില്‍ നിന്ന് വെറും 45 ലക്ഷം മാത്രമാണ് ആദ്യദിനം എലോണ്‍ കളക്ട് ചെയ്തത്
Alone Box Office Collection Report: ബോക്‌സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം തുടക്കമായി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍. ജനുവരി 26 വ്യാഴാഴ്ചയാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. അവധി ദിനമായിട്ട് കൂടി കേരളത്തിലെ തിയറ്ററുകളില്‍ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചില്ല.
ഇന്ത്യയില്‍ നിന്ന് വെറും 45 ലക്ഷം മാത്രമാണ് ആദ്യദിനം എലോണ്‍ കളക്ട് ചെയ്തത്. വേള്‍ഡ് വൈഡ് കളക്ഷന്‍ 53 ലക്ഷം മാത്രമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ദിവസം വെറും 27.51 ശതമാനം മാത്രമായിരുന്നു എലോണിന്റെ കേരളത്തിലെ ഒക്യുപ്പന്‍സി. എവിടെയും ഹൗസ് ഫുള്‍ ഷോകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള സിനിമയാണ് എലോണ്‍. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രം.