സിനിമ ലൊക്കേഷനില്‍ വെച്ച് നാട്ടുകാരനെ ഇടിച്ച് ഷൈന്‍ ടോം ചാക്കോ ! വിവാദം

രേണുക വേണു| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (14:43 IST)

നടന്‍ ഷൈന്‍ ടോം ചാക്കോ വിവാദത്തില്‍. ടൊവിനോ തോമസ് ചിത്രം 'തല്ലുമാല'യുടെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായി ആരോപണം. സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ ഷൈന്‍ ഷമീര്‍ എന്നയാളെ തല്ലിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കളമശ്ശേരിയിലെ ലൊക്കേഷനിലാണ് പ്രശ്‌നം. എച്ച്.എം.ടി കോളനിയില്‍ ചിത്രീകരണത്തിനായി സെറ്റ് ഒരുക്കിയിരുന്നു. സിനിമാക്കാര്‍ ഇവിടെ മാലിന്യം തള്ളുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ എത്തി. രാത്രി സിനിമാക്കാരും നാട്ടുകാരും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഷൈന്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമക്കാര്‍ പറയുന്നത്. ആരും ഇതുവരെ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.









അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :