അനുബന്ധ വാര്‍ത്തകള്‍
- പടയൊരുക്കാന്‍ ജോജു, റിലീസിന് ദിവസങ്ങള്‍ മാത്രം
- പടയില്‍ ഒരാള്‍,നാരായണന്‍കുട്ടിയായി ദിലീഷ് പോത്തന്
- ഫെബ്രുവരി റിലീസ്, കുഞ്ചാക്കോബോബനൊപ്പം ജോജുവും വിനായകനും, 'പട' പ്രേക്ഷകരിലേക്ക്
- ഉശിരന്‍ പോലീസായി വിനായകന്‍, നവ്യയുടെ 'ഒരുത്തീ' പ്രദര്‍ശനത്തിനൊരുങ്ങുന്നു
- രണ്ട് കുട്ടികളുടെ അമ്മയായി നവ്യ നായര്‍, പോലീസ് വേഷത്തില്‍ വിനായകനും, 'ഒരുത്തീ' റിലീസിനൊരുങ്ങുന്നു
'സൂഫിയും സുജാതയും' നടന്‍ ദേവ് മോഹന്‍ വീണ്ടും നായകനാകുന്നു, 'പന്ത്രണ്ട്' ഒരുങ്ങുന്നു
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടനാണ്
ദേവ് മോഹന്‍. താരം സിനിമയില്‍ സജീവമാകുകയാണ്. വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ദേവ് മോഹനും കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പന്ത്രണ്ട്' ഒരുങ്ങുന്നു.
ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.
പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിജയകുമാര്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ഊരാളി മാര്‍ട്ടിന്‍,ഹരിലാല്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്, അമല തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ചിത്രം നിര്‍മ്മിക്കുന്നു.
സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.