പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു,ഇലക്ഷന്‍ കഴിഞ്ഞ് ഷൂട്ടിംഗ്,'എസ്ജി 251' റിവഞ്ച് ത്രില്ലര്‍, പുതിയ വിവരങ്ങള്‍ കൈമാറി സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

SG 251
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (12:57 IST)
SG 251
'എസ്ജി 251' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വലിയ തോതില്‍ ഉയര്‍ന്നെങ്കിലും പിന്നീട് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് അപ്‌ഡേറ്റുകള്‍ ഒന്നും വന്നില്ല. ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ചിത്രം അതെല്ലാം പരിഹരിച്ച് ചിത്രീകരണത്തിന് ഒരുങ്ങുകയാണ്.ഇപ്പോളിതാ ചിത്രത്തിന്റെ അപ്‌ഡേറ്റ് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ പങ്കുവെച്ചു.

സുരേഷ് ഗോപി ചിത്രത്തെ കുറിച്ചുള്ള ഒരു വിവരമാണ് രാഹുല്‍ കൈമാറിയത്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ മാസം കഴിഞ്ഞ് ആരംഭിക്കും എന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. സിനിമയ്ക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം ഒക്കെയാണ് ഇലക്ഷന്‍ കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിക്കും എന്നും രാഹുല്‍ വെളിപ്പെടുത്തി.

അഞ്ചുവര്‍ഷം താന്‍ ഈ സിനിമയ്ക്ക് വേണ്ടി സ്‌പെന്‍ഡ് ചെയ്‌തെന്ന് അത്രത്തോളം കോണ്‍ഫറന്‍സ് ഉണ്ടെന്നും രാഹുല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. വരാനിരിക്കുന്ന സിനിമ ഡ്രാമ റിവഞ്ച് ത്രില്ലറാണ്. സുരേഷ് ഗോപിയുടെ എല്ലാ എലമെന്റ്‌സും ഉള്ള ഒരു ചിത്രം തന്നെയാണ് ഇതൊന്നും സംവിധായകന്‍ വെളിപ്പെടുത്തി. സ്‌ക്രിപ്റ്റിംഗും ബാക്കി പ്രോസസ്സും ഒക്കെ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :