ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ രണ്ടാം ഭാഗത്തില്‍ ടോവിനോ തോമസും, ചിത്രീകരണം അടുത്ത വര്‍ഷം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (15:06 IST)

2019-ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍.സൗബിനും സുരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 'ഏലിയന്‍ അളിയന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ടോവിനോ തോമസ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ
അതേപോലെ തന്നെ നിലനിര്‍ത്തുകയും ചെയ്യും.

ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.ചില ഭാഗങ്ങള്‍ വിദേശത്തും ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അടുത്തവര്‍ഷം ആയിരിക്കും ചിത്രീകരണം.സന്തോഷ് ടി കുരുവിളയുടെ എസ്ടികെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം 'ഏലിയന്‍ അളിയന്‍'കൂടാതെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന് മുമ്പില്‍ രണ്ടു ചിത്രങ്ങള്‍ കൂടി ഉണ്ട്. നിവിന്‍പോളിയോടൊപ്പം ചിത്രീകരണം പൂര്‍ത്തിയാക്കിയ 'കനകം കാമിനി കലഹം', കുഞ്ചാക്കോ ബോബനൊപ്പം 'ന്നാ താന്‍ കേസ് കൊട്'എന്നൊരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :