ലൂക്കയ്ക്ക് 2 വയസ്സ്, ഓര്‍മ്മകളില്‍ ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (11:11 IST)

2019 ജൂണ്‍ 28ന് പ്രേക്ഷകരിലേക്ക് എത്തിയ ടോവിനോ തോമസ് ചിത്രമാണ് ലൂക്ക. റിലീസ് ചെയ്ത് ഇന്നേക്ക് രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് ഓര്‍മ്മകളിലേക്ക് അദ്ദേഹം തിരിച്ചു നടന്നത്.

അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഹാന കൃഷ്ണയായിരുന്നു നായിക.മൃദുല്‍ ജോര്‍ജ് രചന നിര്‍വഹിച്ചു. അഹാനയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമ കൂടിയായിരുന്നു ഇത്.അന്‍വര്‍ ശരീഫ്, നിതിന്‍ ജോര്‍ജ്ജ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.
ഏഴു കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.

നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിംഗും നിര്‍വഹിച്ചു.ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.സൂരജ് എസ്. കുറുപ്പ് ചിത്രത്തിനായി സംഗീതമൊരുക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :