ആദ്യമായി സംവിധായകനായപ്പോള്‍ ഈ മുഖം നോക്കിയാണ് ആദ്യം ആക്ഷനും കട്ടും പറഞ്ഞത്:ജി മാര്‍ത്താണ്ഡന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ജൂണ്‍ 2021 (15:40 IST)

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ നാല്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാള സിനിമ ലോകം. ടോവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ഒരു ഓര്‍മ്മ കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് സംവിധായകന്‍
ജി മാര്‍ത്താണ്ഡന്റെ ആശംസ.

'പത്തൊന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യമായി സംവിധായകനായപ്പോള്‍ ഈ മുഖം നോക്കിയാണ് ആദ്യം ആക്ഷനും കട്ടും പറഞ്ഞത് ക്ലീറ്റസ്സിലൂടെ ആ വര്‍ഷത്തെ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാര്‍ഡും സുരാജിനു കിട്ടിയിരുന്നു ഇന്ന് അദ്ദേഹം അഭിനയത്തിന്റെ വലിയ തലങ്ങളില്‍ എത്തിയിരിക്കുന്നു ഇന്ന് സുരാജിന്റെ ജന്മദിനമാണ്
സുരാജ് വെഞ്ഞാറന്‍മൂടിന് പ്രിയ സുഹൃത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു'- ജി മാര്‍ത്താണ്ഡന്‍ കുറിച്ചു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ എന്നിവയാണ് അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :