കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (11:31 IST)
ബോളിവുഡ് നടി ആലിയ ഭട്ട് ഇന്ന് ജന്മദിനം ആഘോഷിക്കുന്നു. താരത്തിന്റെ
30-ാം പിറന്നാൾ ഭർത്താവ് രൺബീർ കപൂറിനും മകൾ രാഹ കപൂറിനും ഒപ്പം ആഘോഷിക്കാനാണ് നടയുടെ തീരുമാനം.
തന്റെ ഹോളിവുഡ് അരങ്ങേറ്റമായ 'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിൽ ആണ് താരം.നടി ഈ വർഷം കുടുംബത്തോടൊപ്പം ജന്മദിന ആഘോഷം നടത്തുമെന്നാണ് റിപ്പോർട്ട്.ബോളിവുഡ് ലൈഫിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, രൺബീർ ആലിയയ്ക്ക് ഒരു പ്രത്യേക ജന്മദിന സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ട്.
'രാഹയുടെ അമ്മ' എന്ന് എഴുതിയ ജന്മദിന കേക്ക് ആലിയക്ക് രൺബീർ സമ്മാനിച്ചു എന്നാണ് വിവരം