1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aima Sebastian's Instagram post with Dileep

ഇൻസ്‌റ്റാഗ്രാമിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി നടി ഐമ സെബാസ്‌റ്റ്യൻ

‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’: നടി ഐമ സെബാസ്‌റ്റ്യൻ

Aima Sebastian
ഇൻസ്‌റ്റാഗ്രാമിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി നടി ഐമ സെബാസ്‌റ്റ്യൻ. ദിലീപിനൊപ്പം നിൽക്കുന്ന ചിത്രം നടി ഇൻസ്‌റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകാരനായ യുവാവ് 'ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ' എന്ന് ചോദിച്ച് കമന്റിട്ടത്.
 
എന്നാൽ അതിന് ചുട്ട മറുപടിയുമായി ഐമ ഉടൻ രംഗത്തെത്തി. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോൾ ഐമയുടെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
 
കമ്മാരസംഭവം റിലീസുമായി ബന്ധപ്പെട്ട് ദുബായ്‌യിൽ എത്തിയതായിരുന്നു ദിലീപ്. ഐമ കുടുംബത്തിനൊപ്പം ദുബായിയിലാണ് താമസം. 2013-ലെ നിർമിച്ച 'ദൂരം' എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്.
 

Dileepettan ! ❤️

A post shared by Aima Rosmy Sebastian (@aima.rosmy) on

About Writer
Rijisha M.
അടുത്ത ലേഖനം
കരാർ ലംഘനം; സാറാ അലിഖാനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിൽ