പരിക്ക് ഭേദമായി, ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തി കല്യാണി പ്രിയദര്‍ശന്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജൂലൈ 2023 (09:24 IST)
നടി കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ചിത്രീകരണത്തിലാണ്. മെയ് ആദ്യവാരം ചിത്രീകരണം ആരംഭിച്ച സിനിമയില്‍ കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. സ്റ്റണ്ടുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ നടിയുടെ കൈയ്യിന് പരിക്കേറ്റിരുന്നു. ഇപ്പോഴിതാ താന്‍ ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തിയെന്ന് ആരാധകരെ അറിയിച്ചുകൊണ്ട് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കുവച്ചു.















A post shared by (@kalyanipriyadarshan)

ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയില്‍ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പുരോഗമിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :