HBD Sureshgopi: ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്ത് എനിക്ക് കിട്ടിയ പടമാണ് ധ്രുവം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (15:44 IST)
1992ല്‍ താന്‍ ജീവിതത്തില്‍ ഏറ്റവും മോശം സമയത്ത് നില്‍ക്കുന്ന സമയത്ത് ലഭിച്ച സിനിമയായിരുന്നു ധ്രുവമെന്ന് സുരേഷ് ഗോപി. പാപ്പന്‍ സിനിമയുടെ പ്രമോഷണല്‍ പരിപാടിയുടെ ഭാഗമായി താരം നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സുരേഷ് ഗോപി തുറന്നുപറഞ്ഞത്. പാപ്പന്‍ സിനിമയുടെ സംവിധായകനായ ജോഷി തന്നെയായിരുന്നു മമ്മൂട്ടി ചിത്രമായ ധ്രുവവും ഒരുക്കിയത്.

എന്റെ കരിയറിന്റെ പല ഘട്ടങ്ങളിലും ശക്തമായ സാന്നിധ്യമായ വ്യക്തിയാണ് ജോഷി. 1992ല്‍ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ ധ്രുവം എന്ന സിനിമയിലെ ജോസ് നരിമാന്‍ എന്ന കഥാപാത്രം എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ജോഷിയാണ്. തലസ്ഥാനം എന്ന കഴിഞ്ഞ് ഷാജി കൈലാസ് എന്നെ വെച്ച് ഏകലവ്യന്‍ എന്ന സിനിമ ആലോചിക്കുന്ന സമയമാണത്.

ധ്രുവത്തിലെ ജോസ് നരിമാന്‍ എന്ന എന്റെ കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ട് ഏകലവ്യന്‍ പണ്ട് ചെയ്യാന്‍ വെച്ചതില്‍ നിന്നും മാറ്റം വരുത്താന്‍ ഷാജി കൈലാസ് തീരുമാനിക്കുകയായിരുന്നു. തലസ്ഥാനത്തിന് ശേഷം വലിയ രീതിയില്‍ ഏകലവ്യന്‍ ഹിറ്റായതോടെ ഞാനും സിനിമാ ബിസിനസിലെ ഒരു പ്രധാനിയായി മാറി. ഷാജി കൈലാസ് ചിത്രങ്ങളിലെ മറ്റ് ഐക്കോണിക് പോലീസ് വേഷങ്ങളെല്ലാം പിറന്നത് പിന്നീടാണ്. സുരേഷ് ഗോപി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :