ചാക്കോച്ചന്‍ മാത്രമല്ല ആന്റണി വര്‍ഗീസും അര്‍ജുന്‍അശോകനും കൂടെയുണ്ട്, 'അജഗജാന്തരം'സംവിധായകന്റെ 'ചാവേര്‍' വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ജൂണ്‍ 2023 (13:02 IST)
ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഇനി വരാനിരിക്കുന്നത് ഒരു ഉത്സവ കാലം. റിയലിസ്റ്റിക് സിനിമകളുടെ വഴിയില്‍നിന്ന് ആക്ഷന്‍ ത്രില്ലറുകള്‍ എത്തുന്നതോടെ മലയാള സിനിമയ്ക്ക് പുതിയൊരു ഊര്‍ജ്ജം തന്നെയാണ് ലഭിക്കുക. കുഞ്ചാക്കോ ബോബന്റെ ത്രില്ലറാണ് ചാവേര്‍. അജഗജാന്തരം സംവിധായകന്‍ ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള ലുക്ക് ഔട്ട് നോട്ടീസിന്റെ മാതൃകയിലുള്ള പരസ്യം വന്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇത് ചാവേറിലെ കഥാപാത്രമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :