അനുബന്ധ വാര്‍ത്തകള്‍
- കെ ജി എഫിൽ അകപ്പെട്ട ശ്രീരാമനോ?, ആദിപുരുഷ് ട്രെയിലർ പുറത്ത്
- അന്തിമ വിജയം സത്യത്തിനായിരിക്കും, 'ആദിപുരുഷ്' ഫൈനല്‍ ട്രെയിലര്‍ കണ്ടില്ലേ ?
- ഹനുമാന് എത്തുമെന്ന വിശ്വാസം,'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും
- പ്രതിഫലമായി വന്‍തുക, പ്രഭാസിന്റെ വില്ലനായി കമല്ഹാസന് എത്തുമോ?
- ചെന്നൈയുടെ കിരീടം തിരുപ്പതി അമ്പലത്തില്‍
കോടികള്‍ മുടക്കി 'ആദിപുരുഷ്' ട്രെയിലര്‍ ലോഞ്ച്,നായിക വാങ്ങിയ പ്രതിഫലത്തിനൊപ്പം വരും ഈ തുക
ഒന്നരലക്ഷത്തോളം പേര് പങ്കെടുത്ത ആദിപുരുഷ് ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫൈനല്‍ ട്രെയിലര്‍ കഴിഞ്ഞദിവസമായിരുന്നു പുറത്തുവന്നത്. തിരുപ്പതിയില്‍ നടന്ന പരിപാടിക്കായി നിര്‍മ്മാതാക്കള്‍ മുടക്കിയത് കോടികള്‍. സിനിമയിലെ നായിക വാങ്ങുന്ന പ്രതിഫലത്തിനൊപ്പം വരും ട്രെയിലര്‍ ലോഞ്ചിന് മാത്രം ചെലവാക്കിയ തുക.
2.5 കോടി രൂപയാണ് മുഴുവന്‍ ചടങ്ങിനും വേണ്ടി ചെലവാക്കിയത്. 50 ലക്ഷത്തോളം രൂപ വെടിക്കെട്ടിന് വേണ്ടിയും പുറമേ ഉപയോഗിച്ചു. സിനിമയിലെ നായികയായ കൃതി സനോന്‍ ലഭിച്ച പ്രതിഫലം 3 കോടിക്ക് അടുത്താണ്.
ജൂണ്‍ 16നാണ് ആദിപുരുഷ് റിലീസ്.