തിരക്കഥയില്‍ ഇല്ലാത്ത ലിപ് ലോക്ക്,അതൃപ്തി നടനേയും സംവിധായകനേയും അറിയിച്ച് കാജല്‍ അഗര്‍വാള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂണ്‍ 2023 (10:28 IST)
ബോക്‌സ് ഓഫീസില്‍ 40 മില്യണ്‍ കളക്ഷന്‍ നേടി 2016ല്‍ പുറത്തിറങ്ങിയ കാജല്‍ അഗര്‍വാള്‍ ചിത്രമായിരുന്നു ദോ ലഫ്‌സോം കി കഹാനി.രണ്‍ദീപ് ഹുഡ ആയിരുന്നു ദീപക് തിജോരി സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍. സിനിമയുടെ ചിത്രീകരണത്തിനിടെ തിരക്കഥയില്‍ ഇല്ലാത്ത ഒരു ലിപ് ലോക്ക് രംഗത്തില്‍ കാജലിന് അഭിനയിക്കേണ്ടി വന്നിരുന്നു.

സിനിമയിലെ ഒരു പ്രണയ രംഗത്തിലാണ് നടിക്ക് ഇത്തരത്തില്‍ ഒരു ലിപ് ലോക്ക് ചെയ്യേണ്ടി വന്നത്.രണ്‍ദീപ് കാജലിനെ ലിപ്പ് ലോക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിതമായ ചുംബനത്തില്‍ നടി അമ്പരന്നു പോയി. ഇത്തരം രംഗങ്ങളുടെ കാര്യത്തില്‍ വളരെയധികം നിബന്ധനകള്‍ കാജലിനുണ്ട്. തന്റെ തെന്നിന്ത്യന്‍ കരിയറിനെ തന്നെ ഇത്തരത്തില്‍ ഒരു രംഗം പുറത്തു വന്നാല്‍ ബാധിക്കുമോ എന്ന സംശയവും താരത്തിന്റെ ഉള്ളില്‍ ഉയര്‍ന്നു.തന്റെ അതൃപ്തി നടനേയും സംവിധായകനേയും കാജല്‍ അറിയിച്ചു. സിനിമയില്‍ ഈ രംഗം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞു കാജലിനെ സമാധാനിപ്പിക്കുകയായിരുന്നു സംവിധായകന്‍.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :