കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (11:58 IST)
പ്രഭാസിന്റെ ആദിപുരുഷ് ഒരുങ്ങുകയാണ്.രാമായണത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ ഡിജിറ്റല്‍ അവകാശത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്.
ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ വന്‍ തുകയ്ക്കാണ് വിറ്റു പോയത്. നെറ്റ്ഫ്‌ലിക്‌സ് 250 കോടി രൂപയ്ക്കാണ് 'ആദിപുരുഷ്' സ്വന്തമാക്കിയത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം ആകും ഒ.ടി.ടി റിലീസ്.
500 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. 100 കോടി രൂപയാണത്രേ പ്രഭാസിന്റെ പ്രതിഫലം.